റിയാദ്: സൗദിയിലെ സ്വകാര്യ സ്കൂളുകളുടെ പ്രവര്ത്തനം നിയന്ത്രിക്കുന്ന നിയമങ്ങളുടെ അന്തിമമിനുക്കുപണിയില് സൗദി വിദ്യാഭ്യാസ മന്ത്രാലയം. പുതിയ ബൈലോ അനുസരിച്ച്, വിദേശ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകള്, സൗദി അറേബ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിക്കേണ്ടത് നിര്ബന്ധമാണ്. ഈ സ്കൂളുകള് സൗദി വിദ്യാര്ഥികളെ പാഠ്യപദ്ധതിയിലെ വിഷയമായി ദേശീയ ഐഡന്റിറ്റി പഠിപ്പിക്കണം. ചട്ടങ്ങള് ലംഘിക്കുന്നവര്ക്കെതിരെ 5,00,000 റിയാല് വരെ പിഴ ഉള്പ്പെടെയുള്ള ശിക്ഷാ നടപടികള് സ്വീകരിക്കും.
സൗദി എജ്യുക്കേഷന് ആന്ഡ് ട്രെയിനിങ് ഇവാലുവേഷന് കമ്മീഷന് നല്കുന്ന സാധുതയുള്ള പ്രൊഫഷണല് ലൈസന്സ് സ്വകാര്യ സ്കൂളുകളിലെ അധ്യാപകര് നേടേണ്ടതുണ്ട്. സൗദി പൗരന്മാര്ക്കോ, വിദേശ നിക്ഷേപകര്ക്കോ വിദേശ സ്കൂളുകള് നടത്താനുള്ള ലൈസന്സിന് അപേക്ഷിക്കാമെന്നാണ് ചട്ടം. രാജ്യത്തുള്ളവര്ക്കും വിദേശ നിക്ഷേപകര്ക്കും അവര് തമ്മിലുള്ള പങ്കാളിത്തത്തിന് ഒരുമിച്ച് അപേക്ഷിക്കാം. പൊതുതാല്പ്പര്യമുള്ള സ്ഥാപനങ്ങള്ക്കും ലൈസന്സിന് അപേക്ഷിക്കാവുന്നതാണ്.
പുതിയ ബൈലോ അനുസരിച്ച്, അപേക്ഷകന് സ്കൂളുകളുടെ പ്രവര്ത്തനം നടത്തുന്നതിന് ആവശ്യമായ വാണിജ്യ രജിസ്ട്രേഷന് ആദ്യം നേടിയിരിക്കണം. കൂടാതെ ഒരു സര്ക്കാര് അല്ലെങ്കില് സ്വകാര്യ സ്കൂളില് സേവനമനുഷ്ഠിക്കുമ്പോള് മുമ്പ് അച്ചടക്ക നടപടി നേരിട്ടവരായിരിക്കരുതെന്നും നിര്ദ്ദേശമുണ്ട്.
അപേക്ഷകന് ഒരു വിദേശ നിക്ഷേപകനാണെങ്കില്, വിദ്യാഭ്യാസ സേവനങ്ങള് വിപുലീകരിക്കുന്നതില് മുന് പരിചയമുള്ളതിന്റെ തെളിവ് ഹാജരാക്കുന്നതിനു പുറമെ, സൗദി നിക്ഷേപ മന്ത്രാലയത്തില് നിന്ന് ലൈസന്സും നേടിയിരിക്കണം. നിക്ഷേപക ലൈസന്സ് വിദ്യാഭ്യാസ പ്രവര്ത്തനങ്ങളും സേവനങ്ങളും ഉള്ക്കൊള്ളുന്നതായിരിക്കയും വേണം.
Content Highlights: saudi: New law requires international schools to teach country's history and geography
Published: 12 Dec 2022, 11:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented