റിയാദ്: ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി. റിയാദിലെ മലാസ് ചെറീസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കുടുംബ സംഗമത്തില്‍, വിവിധ വിഷയങ്ങളില്‍ ലൈഫ് കോച്ച് സുഷമ ഷാന്‍ നയിച്ച ക്ലാസ് ഏറെ ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നില്‍ അധ്യക്ഷത വഹിച്ചു. ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ റഹ്‌മാന്‍ മുനമ്പത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിനോയ് മത്തായി ആമുഖ പ്രഭാഷണം നടത്തി. സജീര്‍ പൂന്തുറ, ബാലുക്കുട്ടന്‍, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുല്‍ സലിം അര്‍ത്തിയില്‍, റസാക്ക് പൂക്കോട്ടുംപാടം, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷാനവാസ് മുനമ്പത്ത്, നാസര് ലൈസ്, ശരത് സ്വാമിനാഥന്, ഷാജി മടത്തില്‍, മൃദുല വിനീഷ്, എന്നിവര്‍ സംസാരിച്ചു. കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി അലക്‌സ് കൊട്ടാരക്കര സ്വാഗതവും നിസാര്‍ പള്ളിക്കശേരില്‍ നന്ദിയും പറഞ്ഞു.
റിയാദില്‍ ആദ്യമായി പ്രീമിയം ഇഖാമ ലഭിച്ച പ്രമുഖ വ്യവസായിയും ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി മെംബറുമായ നൗഷാദ് കറ്റാനം, ഒ ഐ സി സി നാഷണല്‍ കമ്മിറ്റി മെംബര്‍ അബ്ദുല്‍ സലീം അര്‍ത്തിയില്‍, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാനവാസ് മുനമ്പത്ത്, സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ ഖാന്‍, കഴിഞ്ഞ മുപ്പത്തി മൂന്ന് വര്‍ഷമായി റിയാദിലെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഗായകന്‍ ജലീല്‍ കൊച്ചിന്‍, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഒഐസിസി വനിതാ വേദി ഭാരവാഹികള്‍ എന്നിവരെ യോഗം ആദരിച്ചു. നിയമക്കുരുക്കിലകപ്പെട്ട് നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പുനലൂര്‍ സ്വദേശി നിസാര്‍ ഷഹനാസിനുള്ള ജീവകാരുണ്യ ഫണ്ടും ചടങ്ങില്‍ കൈമാറി.

To advertise here,

റിയാദിലെ പ്രമുഖ കലാകാരന്മാരുടെ നേത്യത്വത്തില്‍ ഗാനമേളയും സിനിമാറ്റിക്ക് ഡാന്‍സും അരങ്ങേറി. സുബി സജിന്‍ അവതാരകയായിരുന്നു. ജില്ലാ ഭാരവാഹികളായ ബിജുലാല്‍, അലക്‌സാണ്ടര്‍, ഷാജി റാവുത്തര്‍, മജീദ് മൈത്രി, ജയന്‍ മാവിള, റഹീം കൊല്ലം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.