മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി തർമ്മത് ഏരിയ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ടോപ്പേഴ്‌സ് മീറ്റും വനിതാ വിംഗ് രൂപീകരണവും നടന്നു. മുളദാ ഇന്ത്യൻ സ്‌കൂളിനടുത്തുള്ള സമാഫാമിൽ നടന്ന ടോപ്പേഴ്‌സ് മീറ്റിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഇരുപതോളം വിദ്യാർത്ഥികൾക്കു അംഗീകാരവും ശില്പവും നൽകി ആദരിച്ചു. പ്രസിഡന്റ് ലുകുമാൻ കതിരൂരിന്റെ അധ്യക്ഷതയിൽ ചേർന്ന റൈസ് അപ് 2026 എന്ന പ്രോഗ്രാമിൻ മുഖ്യാതിഥിയായി മുസ്ലീം യുത്ത് ലീഗിന്റെ പെൺ ശബ്ദം മുഫീദ തസ്നി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ സ്‌കൂൾ മുൻ വൈസ് ചെയർമാനായ നജീബ് പരിപാടി ഉദ്ഘാടനം ചെയ്തു.
മസ്‌കറ്റ് കെഎംസിസി ട്രഷറർ പി.ടി.കെ. ഷമീർ, നേതാക്കളായ ഹുസൈൻ വയനാട്, ഉസ്മാൻ , അഷ്‌റഫ്കദ്‌റ, നൗഷാദ് മുന്ന, സോഹാർ കെഎംസിസിയുടെ നേതാക്കൾ എന്നിവർ ആശംസയർപ്പിച്ചു. അനീസ് അഷ്‌റഫും സമീർ കുഞ്ഞിപ്പള്ളിയും സംഗീത വിരുന്നിന് നേതൃത്വം നൽകി. വുമൻസ് വിംഗ് കൺവീനറായി തസനീമ അജനാസും കോ കൺവീനറായി ആബിദാ നിസാമും ട്രഷററായി അസ്ഫാന ലുക്മാനും തിരഞ്ഞെടുക്കപ്പെട്ടു.
കൂടെ ഇതര വിംഗുകളുടെ കൺവീനർമാരായി ശർമിന ലതീഫ്, സജിന ഷാനവാസ്, സ്വാലിഹ ജംഷീർ, നുസറിൻ ഇർഷാദ്, സിബിന അൻസാരി, അഫ്‌നാൻ സ്വാലിഹ് എന്നിവരെയും തിരഞ്ഞെടുത്തു. സ്‌പോർട്‌സ് വിംഗിന്റെ കൺവീനർ നുഹുമാന്റെ നേതൃത്വത്തിൽ മത്സരപരിപാടികൾ അരങ്ങേറി.
ലത്തീഫ് കണ്ണൂർ സ്വാഗതമാശംസിച്ച ചടങ്ങിൽ അജ്‌നാസ് നന്ദി പ്രകാശിപ്പിച്ചു. പ്രോഗ്രാമിന്റെ കോർഡിനേറ്റർ നിസാം അണിയാരം, ഭാരവാഹികളൊയ ഡബ്ല്യുസിഡബ്ല്യു ചെയർമാൻ റിയാസ്, കൺവീനർ അസ്‌കർ അലി ഐനിക്കാട്, സൈദ് വാണിമേൽ, മുഹമ്മദ് ബഷീർ, ഇർഷാദ് പി.സി, സുബൈർ പേരാമ്പ്ര, ഷാനവാസ് ഹംസ, നജ്മുദ്ദീൻ പുളിക്കൽ, ഹിഷാം അബ്ദുൽ ഹമീദ്, ജംഷീർ മൊയ്‌നകത്ത് എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.
Content Highlights: Tharmat KMCC Hosts Successful Toppers Meet and WCW Formation
Published: 07 Feb 2026, 12:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented