മസ്‌കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ സഹായിക്കാനെന്ന വ്യാജേനയെത്തി സ്വദേശിയുടെ വാഹനവുമായി കടന്നുകളഞ്ഞ അറബ് പ്രവാസിയെ പിടികൂടി. തെക്കൻ ബാത്തിന ഗവർണറേറ്റിലായിരുന്നു സംഭവം. റുസ്താഖിൽ വാഹനാപകടത്തിൽപെട്ട സ്വദേശിക്ക് സഹായ വാഗ്ദാനവുമായെത്തി വാഹനവുമായി കടന്ന പ്രതിയാണ് പിടിയിലായത്. മുസന്നയിൽ വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയതെന്ന് ഒമാൻ പോലീസ് അറിയിച്ചു.

To advertise here,