മെല്‍ബണ്‍: വിക്ടോറിയയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ(MAV)  രജതജൂബിലി ആഘോഷങ്ങള്‍ക്ക് മെല്‍ബണിലെ റോവില്ലില്‍ തുടക്കം കുറിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ യുടെ പുതിയ ഭരണസമിതിയും ചടങ്ങില്‍ ചുമതലയേറ്റു. ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് മുഖ്യതിഥിയായ ഹോള്‍ട്ട് പാര്‍ലമെന്റ് അംഗം കസാന്‍ഡ്ര ഫെര്‍ണാഡോ ഉദ്ഘാടനം ചെയ്തു. 

To advertise here,

ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ മാതൃഭാഷയുമായും, സംസ്‌കാരവുമായും ബന്ധിപ്പിച്ച് നിറുത്തുന്നതില്‍ സാംസ്‌കാരിക സംഘടനകള്‍ക്കുള്ള പങ്ക് കുടിയേറി എത്തിയ തനിക്കറിയാമെന്ന് കസാന്‍ഡ്ര ഫെര്‍ണാഡോ MP ചൂണ്ടിക്കാട്ടി.ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് ഇന്‍ വിക്ടോറിയ മുന്‍ പ്രസിഡന്റ് വാസന്‍ ശ്രീനിവാസന്‍ വിശിഷ്ടതിഥിയായ ചടങ്ങില്‍  പ്രസിഡന്റ് മദനന്‍ ചെല്ലപ്പന്‍ അധ്യക്ഷത വഹിച്ചു. വിക്ടോറിയയിലെ മലയാളി അസോസിയേഷനുകള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നമുക്ക് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മദനന്‍ ചെല്ലപ്പന്‍ പറഞ്ഞു. 

മുന്‍ സെക്രട്ടറി ഹരിഹരന്‍ വിശ്വനാഥന്‍ സ്വാഗതവും പിആര്‍ ഓ ബിജു സ്‌കറിയ നന്ദിയും പറഞ്ഞു. വ്യത്യസ്ത മേഖലകളില്‍ നേട്ടം കൈവരിച്ച ക്യാപ്റ്റന്‍ ഡോ. സ്മൃതി മുരളി കൃഷ്ണ,വിദ്യ വിനു, വേദിക, സേതുനാഥ് പ്രഭാകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഐറിന്‍ സാറ, ഷമ്‌റിന്‍ എന്നിവരുടെ അവതരണവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും  ചടങ്ങിന്റെ മാറ്റുകൂട്ടി. വിക്ടോറിയയിലെ വിവിധ അസോസിയേഷന്‍ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.

1976ലാണ് മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ(MAV) മെല്‍ബണില്‍ സ്ഥാപിതമായത്. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് MAV ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സെക്രട്ടറി അലന്‍ അബ്രഹാം പറഞ്ഞു. ഇരുപതംഗ കമ്മിറ്റിയാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

2024-26 വര്‍ഷത്തെ കമ്മറ്റി അംഗങ്ങള്‍: പ്രസിഡന്റ്- മദനന്‍ ചെല്ലപ്പന്‍, ജനറല്‍ സെക്രട്ടറി- അലന്‍ എബ്രഹാം കാക്കത്തോട്ടത്തില്‍, ട്രഷറര്‍- ഹരിഹരന്‍ വിശ്വനാഥന്‍, വൈസ്പ്രസിഡന്റ്- ഷോബി തോമസ്,ലിന്റോ ദേവസി മാളിയേക്കല്‍, ജോയിന്റ് സെക്രട്ടറി- ഡാനി ഷാജി, സലീല്‍ സോമന്‍, എക്‌സിക്യൂട്ടിവ് അംഗങ്ങള്‍- ജോസ് പ്ലാക്കല്‍, അരുണ്‍ സത്യന്‍, അതുല്‍ വിഷ്ണുപ്രതാപ്, അശ്വതി ഉണ്ണികൃഷ്ണന്‍, ജിബു ഫിലിപ്പ്, ലിക്കു ജോസഫ്, ബിജു സ്‌കറിയ, അശ്വിന്‍ ആനന്ദ് പുതുറാത്ത്, സുബാഷ് കുമാര്‍ കേശവന്‍, അരുണ്‍ രാജന്‍, ഹരിത പുന്നുള്ളി, വിശ്വംഭരന്‍ രാജേഷ് നായര്‍, നിയ ബെന്‍.