ഡാലസ്: ജന്മനാടായ മലയാളക്കരയിലും പ്രവാസജീവിത നാടായ ഡാലസിലും സംയുക്തമായി ഡാലസ് മലയാളി അസോസിയേഷന്‍ തിരുവോണം ആഘോഷിക്കുന്നു. ഓഗസ്റ്റ് 30 ന് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 ന് തിരി കൊളുത്തുന്ന ഓണാഘോഷ ചടങ്ങില്‍ പ്രമുഖ പ്രഭാഷകനും എഴുത്തുകാരനും ഓങ്കോളജിസ്റ്റുമായ എം.വി.പിള്ള മുഖ്യാതിഥിയായിരിക്കും.

To advertise here,

പരമ്പരാഗത ക്ഷേത്രവാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ചടങ്ങില്‍ ഫോമാ മുന്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഫോമാ സതേണ്‍ റീജന്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍, ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജുഡി ജോസ് ഉള്‍പ്പെടെയുള്ള വിവിധ മതസാംസ്‌കാരിക നേതാക്കള്‍ ഓണസന്ദേശങ്ങള്‍ നല്‍കും.

കേരളത്തിലെ തിരഞ്ഞെടുത്ത അഞ്ച് അനാഥകേന്ദ്രങ്ങളില്‍ തിരുവോണദിവസം അസോസിയേഷന്റെ നേതൃത്വത്തില്‍ സദ്യയൊരുക്കും. നോര്‍ത്ത് ടെക്‌സാസ് മലയാളി അസോസിയേഷന്‍, കൊപ്പേല്‍ മച്ചാന്‍സ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ അരങ്ങേറുന്ന ഓണാഘോഷ കലാപരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം ഉള്‍പ്പെടുന്ന കേരളീയ നൃത്തനൃത്യങ്ങളും ടെക്‌സാസ് മലയാളി ഗായകരുടെ ഗാനമേളയുമുണ്ടായിരിക്കും.

അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ക്കൊപ്പം കേരളീയ തനിമയില്‍ കേരളത്തില്‍ നിന്നെത്തിയ പാചകവിദഗ്ധര്‍ ഇരുപത്തിരണ്ട് വിഭവങ്ങളോടെ ഓണസദ്യയും ഒരുക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ജൂഡി ജോസ് - 4053260190
സൈജു വര്‍ഗീസ് - 6233377955

വാര്‍ത്തയും ഫോട്ടോയും : ബിനോയി സെബാസ്റ്റ്യന്‍