ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനു വേണ്ടി പ്രയത്‌നിക്കുന്ന ലണ്ടന്‍ ഹിന്ദുഐക്യവേദിയും, മോഹന്‍ജി ഫൗണ്ടഷനും എല്ലാ വര്‍ഷവും നടത്തി വരാറുള്ള മണ്ഡലചിറപ്പ് മഹോത്സവവും ധനുമാസ തിരുവാതിരയും ഈ വര്‍ഷവും വളരെ വിപുലമായ രീതിയില്‍ നടത്തപ്പെടുന്നു. ഡിസംബര്‍ 28, ശനിയാഴ്ച വൈകുന്നേരം 6 മണിമുതല്‍ ക്രോയ്ഡോണ്‍ വെസ്റ്റ് തോണ്‍ട്ടന്‍ കമ്മ്യൂണിറ്റി സെന്റ്ററില്‍ അരങ്ങേറും. നീരാഞ്ജനം, ലണ്ടന്‍ ഹിന്ദു ഐക്യവേദി ടീം അവതരിപ്പിക്കുന്ന അയ്യപ്പ ഭജന, തിരുവാതിര കളി, പടിപൂജ, ദീപാരാധന, സമൂഹ ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
മറ്റ് ആഘോഷ പരിപാടികള്‍ക്ക് പുറമെ സമൂഹ ഹരിവരാസന കീര്‍ത്തനാലാപനം ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയാണ്. ശ്രീ ഗുരുവായൂരപ്പന്റെയും ശ്രീ ധര്‍മശാസ്താവിന്റെയും ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ ഭക്തജനങ്ങളെയും, സഹൃദയരായ കലോപാസകരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭഗവത് നാമത്തില്‍ ഈ ഭക്തി നിര്‍ഭരമായ വേദിയിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സുരേഷ് ബാബു : 07828137478
ഗണേഷ് ശിവന്‍ : 0740551326
Content Highlights: mandala maholsavam
Published: 21 Dec 2024, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented