മസ്‌കറ്റ്/ഉളിക്കല്‍: മസ്‌കറ്റ് കെഎംസിസി ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റി ബൈത്തുറഹ്‌മ ഭവന പദ്ധതിയുടെ കുറ്റിയടി കര്‍മ്മം കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി നിര്‍വഹിച്ചു. പിടി അബ്ദുല്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുന്നാസിര്‍ ഹുദവി പ്രാര്‍ത്ഥന നടത്തി.

To advertise here,

മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ പിടിഎ കോയ മാസ്റ്റര്‍, ടിഎന്‍എ ഖാദര്‍, വിഎ റഹീം, അഹ്‌മദ്കുട്ടി ഹാജി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ:ജാഫര്‍ സാദിക്ക്, യുപി അബ്ദുല്‍ റഹ്‌മാന്‍, ദാവൂദ് ഉളിക്കല്‍, അസീസ് നുച്ചിയാട്, മുജീബ് ഉളിക്കല്‍, സുലൈമാന്‍ കരുമാങ്കയം, മന്‍സൂര്‍ കരുമാങ്കയം സംബന്ധിച്ചു. ബാദുഷ ഉളിക്കല്‍ നന്ദി പറഞ്ഞു.