കുവൈറ്റ്: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ തൃശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്താ കുവൈറ്റിൽ എത്തിച്ചേർന്നു.

To advertise here,

സപ്തതിയുടെ നിറവിലിരിക്കുന്ന സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാളിനു മുഖ്യാതിഥിയായി എത്തിച്ചേർന്ന മെത്രാപ്പോലീത്തായെ ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ, സഹവികാരി റവ. ഫാ. ബിജു ഡാനിയേൽ, മഹാ ഇടവക ട്രസ്റ്റി ജെറി ജോൺ കോശി, സെക്രട്ടറി ടിജു അലക്‌സ് പോൾ, സപ്തതി ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ-കൺവീനർ മാത്യൂസ് വർഗീസ്, ഭരണ സമിതിയംഗങ്ങൾ, ആദ്യഫലപ്പെരുന്നാൾ കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്ന് ഊഷ്മളമായ വരവേല്പ്പ് നൽകി.