കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ ആറുപേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില അതീവഗുരുതരമാണ്. കുവൈത്തിൽ അല്‍ റഖി മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തം ഉണ്ടായത്. തൊഴിലാളികള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ പൂര്‍ണമായും കത്തി നശിച്ചു.

To advertise here,

അഗ്നിബാധയ്ക്കിടെ രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്നും ചാടിയതിനെ തുടര്‍ന്നാണ് മൂന്നുപേര്‍ മരിച്ചത്. മൂന്നുപേരുടെ ചിന്നിച്ചിതറിയ മൃതദേഹം കെട്ടിടത്തിന് സമീപം കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 49 പേരുടെ ജീവനെടുത്ത കുവൈത്തിലെ മംഗാഫ് തീപ്പിടിത്തത്തിന് സമാനമായിരുന്നു അല്‍ റഖിയിലേയും അഗ്നിബാധയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. 

പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയതും മറ്റുള്ളവരെ രക്ഷിച്ചതും. മരിച്ചവരില്‍ അധികവും ആഫ്രിക്കന്‍ വംശജരാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് അന്വേഷം തുടങ്ങിയതായി അഗ്നിരക്ഷാസേനയിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറള്‍ മുഹമ്മദ് അല്‍ ഗരീബ് അറിയിച്ചു.