മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് കുടുംബ സംഗമവും വിമെന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അനു അലനും കുടുംബത്തിനും യാത്രയയപ്പും സംഘടിപ്പിച്ചു. ഹൂറ മിറാഡോര്‍ ഹോട്ടലില്‍ നടന്ന പരിപാടിയിൽ ആക്റ്റിംഗ് പ്രസിഡന്റ് തോമസ് വൈദ്യന്‍ അധ്യക്ഷത വഹിച്ചു. ഡബ്ല്യു.എം.സി. ബഹ്റൈന്‍ പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി അമല്‍ദേവ് സ്വാഗതം പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന ഡബ്ല്യു.എം.സി. 14 മത് ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സില്‍ നിന്നും ഗ്ലോബല്‍ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഗ്ലോബല്‍ ജോയിന്റ് ട്രഷറര്‍ ബാബു തങ്ങളത്തില്‍, ഗ്ലോബല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് ജോണ്‍, ഗ്ലോബല്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ഷെമിലി പി ജോണ്‍, ഗ്ലോബല്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി വിനോദ് നാരായണന്‍ എന്നിവരെ ഡബ്ല്യു.എം.സി. ബഹ്റൈന്‍ പ്രോവിന്‍സ് ചെയര്‍മാന്‍ ദേവരാജന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
ഓണം 2024നോട് അനുബന്ധിച്ച് ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ് നടത്തിയ പൂക്കളമത്സരത്തില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ഡബ്ല്യു.എം.സി. ബഹ്റൈന്‍ പ്രൊവിന്‍സിലെ ടീം അംഗങ്ങളായ ജീന നിയാസ്, മിനി പ്രിമിലാഷ്, മീര വിജെഷ്, അര്‍ച്ചന വിപിന്‍ എന്നിവര്‍ക്ക് ഡബ്ല്യു.എം.സി. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് നായര്‍, അമല്‍ ദേവ്, സുജിത് കൂട്ടാല, തോമസ് വൈദ്യന്‍ എന്നിവര്‍ മൊമെന്റോ നല്‍കി അഭിനന്ദിച്ചു.
തുടര്‍ന്ന് നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഡബ്ല്യു.എം.സി. വനിതാ വിഭാഗം ജനറല്‍ സെക്രട്ടറിയായി സ്തുത്യര്‍ഹമായ സേവനം നിര്‍വഹിച്ച ഡബ്ല്യു.എം.സി. കുടുംബാംഗം അനു അലന് ഡബ്ല്യു.എം.സി. കുടുംബത്തിന്റെ മെമെന്റോ ബാബു തങ്ങളത്തില്‍, ജെയിംസ് ജോണ്‍, ഡബ്‌ളിയു.എം.സി. വനിതാ വിഭാഗം പ്രസിഡന്റ് ഷെജിന്‍ സുജിത് എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു. അനു അലന് ഡബ്ല്യു.എം.സി. ബഹ്റൈന്‍ പ്രൊവിന്‍സിനു നല്‍കിയ വിലമതിക്കാനാവാത്ത പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ച് നിരവധി അംഗങ്ങള്‍ സംസാരിച്ചു. ഡബ്ല്യു.എം.സി. ബഹ്റൈന്‍ പ്രോവിന്‍സ് ട്രെഷറര്‍ ഹരീഷ് നായര്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന് ഡബ്ല്യു.എം.സി. കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ക്ക് ഡബ്ല്യു.എം.സി.വൈസ് പ്രസിഡന്റും പ്രോഗ്രാം അവതാരകയുമായിരുന്ന ഉഷാ സുരേഷ്, വൈസ് പ്രസിഡന്റ് ഡോ. ഡെസ്മണ്ട്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള ബെള്ളിപ്പാടി, വിജേഷ്, വനിതാ വിഭാഗം വൈസ് പ്രസിഡന്റ് എലിസബേത്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സ്‌നേഹ ഷിജിത്, ഷീബ ശശി എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: World Malayalee Council family get-together and Farewell for Anu Alan
Published: 29 Oct 2024, 12:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented