മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ വിജയദശമിയോടനുബന്ധിച്ച് വിദ്യാരംഭച്ചടങ്ങുകൾ സംഘടിപ്പിച്ചു. പുലർച്ചെ 5 മണിക്ക് ആരംഭിച്ച ചടങ്ങിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. മലയാളത്തിലെ പ്രമുഖ എഴുത്തുകാരി കെ. ആർ. മീരയാണ് കുട്ടികളേ എഴുത്തിനിരുത്തിയത്.

To advertise here,

വിദ്യാരംഭത്തിന് സാക്ഷ്യം വഹിക്കാൻ രക്ഷിതാക്കളും കുടുംബാംഗങ്ങളും സമാജം അംഗങ്ങളും എത്തിയിരുന്നു. 2009-ലും 2013-ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2013-ൽ ഓടക്കുഴൽ പുരസ്‌കാരം, 2014-ൽ വയലാർ അവാർഡ്, 2015-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയിട്ടുള്ള സാഹിത്യകാരിയാണ് കെ.ആർ. മീര. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ നന്ദി അറിയിച്ചു.