മനാമ:അന്താരാഷ്ട്ര സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി, ശ്രീനാരായണ സാംസ്കാരിക കൾച്ചറൽ സൊസൈറ്റി വനിതാ വിഭാഗം ''സഖി 31 ഡേയ്സ് ഓഫ് കെയർ'' കാമ്പയിന്റെ ഭാഗമായി സ്തനാർബുദ ബോധവൽക്കരണ സെമിനാറും ചോദ്യോത്തര വേളയും വിജയകരമായി സംഘടിപ്പിച്ചു. എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ കിംസ് ഹെൽത്തിലെ ഗൈനക്കോളജി വിഭാഗം വിദഗ്ദ്ധ ഡോ. കൃഷ്ണപ്രിയ ലീല മുഖ്യ അതിഥിയായി പങ്കെടുത്തു ബോധവത്കരണ വിവരണവും സംശയനിവാരണവും നടത്തി. ചടങ്ങിൽ വനിതാ വിഭാഗം കൺവീനർ നീതു പ്രസാദ് സ്വാഗതവും ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ പി, വൈസ് ചെയർമാൻ അനിയൻ നാണു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു, അഞ്ചു അജേഷ് മുഖ്യ അവതാരകയായിരുന്നു വനിതാ വിഭാഗം സെക്രട്ടറി ധന്യ ശ്രീലാൽ ചടങ്ങിന് ഔപചാരികമായി നന്ദി അറിയിച്ചു. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിൽ പരം വനിതകൾ പരിപാടിയിൽ പങ്കെടുത്തു.
സ്തനാർബുദം നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൃത്യമായ പരിചരണത്തെക്കുറിച്ചും ബോധവൽക്കരിക്കുകയായിരുന്നു സെമിനാറിന്റെ പ്രധാന ലക്ഷ്യം.
സെമിനാറിൽ ഡോ. കൃഷ്ണപ്രിയ ലീല പ്രധാനമായും ചർച്ച ചെയ്ത വിഷയങ്ങൾ: സ്തനാർബുദത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം, സ്വയം പരിശോധന നടത്തേണ്ട ശരിയായ രീതികൾ, കൃത്യമായ മാമോഗ്രാം, സ്ക്രീനിംഗ് പരിശോധനകളുടെ ആവശ്യകത, പങ്കെടുത്തവർ ഉന്നയിച്ച ആരോഗ്യസംബന്ധമായ സംശയങ്ങൾക്കുള്ള മറുപടികളും നിർദ്ദേശങ്ങളും എന്നിവയാണ്.
വനിതകൾ സ്വന്തം ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് 'സഖി 31 ഡേയ്സ് ഓഫ് കെയർ' കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച നടന്ന ഈ കൂട്ടായ്മ സ്ത്രീകളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിൽ വലിയൊരു ചുവടുവെയ്പ്പാണ്,' എന്ന് എസ്.എൻ.സി.എസ് വനിതാ ഫോറം പ്രതിനിധികൾ വ്യക്തമാക്കി. സ്ത്രീകളുടെ ആരോഗ്യ ബോധവൽക്കരണത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് ഡോ. കൃഷ്ണപ്രിയ ലീലയ്ക്ക് വനിതാ ഫോറം നന്ദി രേഖപ്പെടുത്തി.
Published: 01 Nov 2026, 01:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented