മനാമ :നോർക്ക റൂട്ട്സിനു കീഴിൽ നടപ്പാക്കിയ പ്രവാസി ഇൻഷൂറൻസ് പ്രീമിയം തുക അന്യയമായി വർദ്ധിപ്പിച്ച നടപടിയിൽ ബഹ്റൈൻ ഐ എം സി സി സെൻഡ്രൽ ശക്തമായ പ്രതിഷേധം രേഖപ്പടുത്തി
നിലവിൽ പദ്ധതിയിൽ അംഗങ്ങൾ ആയ പ്രവാസികൾക്കും പദ്ധതിയിൽ പുതുതായി ചേരാൻ ആഗ്രഹിച്ച സാധാരക്കാരായ തൊഴിലാളികൾക്കും ഒരു നിലയിലും ചേരാൻ കഴിയാത്ത രീതിയിൽ ആണ് പുതിയ പ്രീമിയം വർധന നോർക്ക കെയർ പ്രഖ്യാപിച്ചിട്ടുള്ളത്. യുദ്ധ ഭീതിയും വിലക്കയറ്റവും തൊഴിൽ നഷ്ടവും അടക്കം കടുത്ത പ്രയാസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ അന്യയമായ ഈ വലിയ വർദ്ധനവ് പ്രവാസി സമൂഹത്തോട് ചെയ്യുന്ന കടുത്ത അനീതിയാണ്
പ്രവാസി സമൂഹത്തിന്റെ ക്ഷേമം ലക്ഷ്യമാക്കി ആരംഭിച്ച ഒരു സർക്കാർ സംവിധാനം ഈ നിലയിൽ സ്വകാര്യ ഇൻഷൂറൻസ് കമ്പനികൾക്ക് ലാഭത്തിനു വേണ്ടി മാത്രം നില കൊള്ളുന്നത്. കേരളത്തിലെ പൗരന്മാർ എന്ന നിലയിൽ പ്രവാസികൾക്ക് കൂടി മികച്ച ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ട സർക്കാർ പ്രവാസി സമൂഹത്തോട് കടുത്ത അനീതിയാണ് കാണിക്കുന്നത്
നാടിന്റെ സാമ്പത്തിക ക്രയവിക്രയത്തിന്റെ നട്ടെല്ലായ പ്രവാസി സമൂഹത്തോട് നോർക്കയും സർക്കാരും ഇൻഷൂറൻസ് കമ്പനികളും അനുവർത്തിക്കുന്ന മനുഷ്യത്വ രഹിതമായ ഈ നടപടികൾ പിൻവലിച്ചു വർദ്ധിപ്പിച്ച പ്രീമിയം തുക അടിയന്തിരമായി പിൻവലിച്ചു സാധാരണക്കാരായ പ്രവാസികൾക്ക് കൂടി താങ്ങാൻ കഴിയുന്ന പ്രീമിയം തുക പുനക്രമീകരിക്കാൻ തയ്യാറാവണമെന്ന് സർക്കാറിനോടും നോർക്ക അധികൃതരോടും ഐ എം സി ബഹ്റൈൻ സെൻഡ്രൽ കമ്മിറ്റി ആവശ്യപ്പെടുന്നതായി പ്രസിഡന്റ് പുളിക്കൽ മൊയ്തീൻ കുട്ടി , ജനറൽ സെക്രട്ടറി കാസിം മലമ്മൽ, ട്രഷറർ സിറാജ് വി പി എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് കേരള മുഖ്യമന്ത്രി, നോർക്ക സി ഇ ഒ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് ബഹ്റൈൻ ഐ എം സി സി കത്ത് നൽകുകയും ചെയ്തു
Published: 01 Nov 2026, 01:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented