മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ അല്‍ റബി മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അല്‍ റബി മെഡിക്കല്‍ സെന്ററില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ 200-ല്‍ പരം ആളുകള്‍ പങ്കെടുത്തു. ആരോഗ്യത്തോടെ ഇരുന്നെങ്കില്‍ മാത്രമേ തങ്ങളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തെ പരിപാലിക്കാന്‍ സാധിക്കൂവെന്ന ആശയത്തില്‍ നടന്ന ക്യാമ്പില്‍ ടോട്ടല്‍ കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, പള്‍സ് റേറ്റ് തുടങ്ങിയ ടെസ്റ്റുകളും, ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും ലഭ്യമായിരുന്നു.
പങ്കെടുത്ത എല്ലാവര്‍ക്കും ഡിസ്‌കൗണ്ട് കാര്‍ഡ് നല്‍കും. ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ ജയേഷ് കുറുപ്പ്, പ്രസിഡന്റ് വിഷ്ണു. വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറര്‍ വര്‍ഗീസ് മോടിയില്‍, രക്ഷാധികാരികളായ മോനി ഒടിക്കത്തില്‍, സക്കറിയ സാമുവേല്‍, ബിനു തുമ്പമണ്‍, രഞ്ജു ആര്‍. നായര്‍, ബോബി പുളിമൂട്ടില്‍, ബിനു കോന്നി, ബിജൊ തോമസ്, വിനീത് വി.പി, സുനു കുരുവിള, അനില്‍ കുമാര്‍, അരുണ്‍ പ്രസാദ്, ഫിന്നി എബ്രഹാം, ലേഡീസ് വിങ്ങ് പ്രസിഡന്റ് ഷീലു വര്‍ഗ്ഗീസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Content Highlights: Pathanamthitta Pravasi Association organized a medical camp
Published: 16 Jul 2023, 12:48 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented