മനാമ: കെ.എം.സി.സി. ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നട ത്തി വരുന്ന പ്രവാസി/ വിധവ പെന്‍ഷന്‍ അഞ്ചാംഘട്ട വിതരണത്തോടെ 2024-'25 വര്‍ഷത്തെ വിതരണം പൂര്‍ത്തിയായി. മുന്‍ ബഹ്റൈന്‍ പ്രവാസികളില്‍ നിന്നും തെരഞ്ഞെടുത്ത നൂറോളം ഗുണഭോക്താക്കള്‍ക്ക് ഒരുമാസം പോലും മുടങ്ങാതെ ആയിരം രൂപ വീതമാണ് വിതരണം നടത്തിയത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസത്തെ പെന്‍ഷന്‍ തുക മൂവായിരം രൂപ വീതമാണ് അഞ്ചാം ഘട്ട ത്തില്‍ വിതരണം നടത്തിയത്. 

To advertise here,

2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ പെന്‍ഷന്‍ അഞ്ച് ഘട്ടങ്ങളിലായാണ് നല്‍കിയത്. ഇതോടെ ഒരു വര്‍ഷം മുടക്കമില്ലാതെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് സ്‌നേഹസ്പര്‍ശം വര്‍ക്കിങ് ചെയര്‍മാന്‍ പി.കെ. ഇസ്ഹാഖും കണ്‍വീനര്‍ മുനീര്‍ ഒഞ്ചിയവും പറഞ്ഞു. നസീം പേരാമ്പ്ര, മുഹമ്മദ് ഷാഫി വേളം, റാഫി പയ്യോളി, ഹാഫിസ് വള്ളിക്കാട്, ഫൈസല്‍ തോലേരി, മുഹമ്മദ്, റാഷിദ് പി.വി., മുജീബ് റഹ്‌മാന്‍, എന്നിവരാണ് വിതരണത്തിന് നേതൃത്വം നല്‍കുന്നത്. 

അഞ്ചാംഘട്ട വിതരണോദ്ഘാടനം കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എം.എം.എസ്. ഇബ്രാഹിം നിര്‍വഹി ച്ചു. കെഎംസിസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.  ഇസ്ഹാഖ്, ട്രഷറര്‍ സുബൈര്‍ പുളിയാവ്, ഓര്‍ഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, സെക്രട്ടറിമാരായ മുനീര്‍ ഒഞ്ചിയം, സി.എം. കുഞ്ഞബ്ദുള്ള മാസ്റ്റര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അഞ്ചാംഘട്ട വിതരണോദ്ഘാടനം കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എം.എം.എസ്. ഇബ്രാഹിം നിര്‍വഹിച്ചു.