മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ബഹ്റൈന്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അടങ്ങിയ 'ഫലക്' മാഗസിന് പ്രകാശനം ചെയ്തു. പ്രവാസ ഭൂമിയിലെ യുവ കോണ്‍ഗ്രസ്സ് ശബ്ദമായി കഴിഞ്ഞ 13 വര്‍ഷക്കാലം ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ.വൈ.സി.സി ബഹ്റൈന്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടാണ് ' ഫലക് ' എന്ന പേരില്‍ ഇറക്കിയിട്ടുള്ള മാഗസിനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും സംഘടന കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ വൈജ്ഞാനിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക, കലാകായിക, സ്ത്രീ ശാക്തീകരണ മേഖലയിലെ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് മാഗസിന്. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന ചടങ്ങില്‍ മാത്യു കുഴല്നാടന് എം.എല്‍.എ, മാഗസിന് എഡിറ്റര്‍ ജയഫര്‍ അലി വെള്ളേങ്ങരയ്ക്ക് നല്കി പ്രകാശനം ചെയ്തു.
മാഗസിന് അംഗങ്ങളായ റാസിബ് വേളം, ജമീല്‍ കണ്ണൂര്‍, സൈജു സെബാസ്റ്റ്യന്‍, നിസാം തെക്കോട്ടില്‍, സജില്‍ കുമാര്‍, എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, ഐ.ഒ.സി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ഖുര്‍ഷിദ് ആലം, എന്നിവര്‍ ഉള്‍പ്പെടെയുള്ള ഐ.വൈ.സി.സി ഭാരവാഹികളുടെയും ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു പരിപാടി.
Content Highlights: iycc
Published: 25 Aug 2025, 01:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented