
മനാമ: ബഹ്റൈനിലെ നേപ്പാള്‍ സ്വദേശികള്‍ക്കായി ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. നേപ്പാള്‍ എംബസിയുടെയും നേപ്പാളി ക്ലബ് ബഹ്റൈന്റെയും സഹകരണത്തോടെ നടന്ന ക്യാമ്പില്‍ നൂറു കണക്കിന് പേര് പങ്കെടുത്തു. ക്യാമ്പില്‍ പ്രമേഹം, കൊളസ്ട്രോള്‍, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, എസ്ജിപിടി എന്നീ ലാബ് പരിശോധനകളും ബിപി പരിശോധനയും ബിഎംഐയും സൗജന്യമായിരുന്നു. കൂടാതെ, ഇവര്‍ക്കായി സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും നല്കി. ക്യാമ്പില്‍ നേപ്പാള്‍ അംബാസഡര്‍ തീര്‍ത്ഥരാജ് വാഗ്ളേ മുഖ്യാതിഥിയായി. ഷിഫ അല്‍ ജസീറ ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളില്‍ അദ്ദേഹം മതിപ്പ് പ്രകടിപ്പിച്ചു. ഷിഫ അല്‍ ജസീറ ആശുപത്രിയുമായി സഹകരണം തുടരുമെന്ന് അറിയിച്ചു. നേപ്പാള്‍ പൗരന്മാര്ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തിയതിനെയും അംബാസഡര്‍ പ്രശംസിച്ചു.
നേപ്പാള്‍ എംബസി അറ്റാഷെ ദീപ് രാജ് ജോഷി, ഷിഫ അല്‍ ജസീറ സിഇഒ ഹബീബ് റഹ്മാന്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്മാന് ഗരീബ് എന്നിവര്‍ സംസാരിച്ചു. അംബാസഡര്‍ക്ക് സിഇഒ മെമന്റോ സമ്മാനിച്ചു. മെഡിക്കല്‍ ക്യാമ്പിന് നേപ്പാള്‍ ക്ലബ് പ്രസിഡന്റ് ദീപക് ഗുരുങ്, ജനറല്‍ സെക്രട്ടറി കൃഷ്ണ കംച്ച മഗര്‍, ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് ജീവനക്കാരായ മുഹമ്മദ് അനസ്, അബ്ദല്‍ സാദിഖ്, നസീര്‍ പാണക്കാട് എന്നിവര്‍ നേതൃത്വം നല്കി.
ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ നേപ്പാള്‍ അംബാസഡര്‍ക്ക് സിഇഒ ഹബീബ് റഹ്മാന് മെമന്റോ സമ്മാനിക്കുന്നു
Content Highlights: free medical camp conducted for nepal natives
Published: 09 Sept 2025, 10:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented