മനാമ: ബഹ്റൈൻ വിദ്യാഭ്യാസ പരിശീലന ഗുണനിലവാര അതോറിറ്റിയുടെ(ബി.ക്യു.എ) വിദ്യാഭ്യാസ ഗുണനിലവാര അവലോകനത്തിൽ ഇന്ത്യൻ സ്‌കൂളിന് 'ഗുഡ്' റേറ്റിങ്. ബി.ക്യു.എ സിൽവർ മെമെന്റോയും സർട്ടിഫിക്കറ്റും പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസിന് കൈമാറി. 

To advertise here,

ബി.ക്യു.എ റിപ്പോർട്ട് പ്രകാരം വിദ്യാർത്ഥികൾക്ക് നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ ഇന്ത്യൻ സ്‌കൂളിന് സാധിക്കുകയും അധ്യാപക രക്ഷാകർത്തൃ സംഘടന സ്‌കൂളിന്റെ അക്കാദമിക് വളർച്ചയ്ക്കും പുരോഗതിക്കും ഗണ്യമായ സംഭാവന നൽകുകയും ചെയ്തു.

ചടങ്ങിൽ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, ഇംഗ്ലീഷ് വിഭാഗം മേധാവി ജി.ടി മണി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായി.