മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കൂട്ടായ്മയായ ഇന്ത്യന്‍ ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'സമര്‍പ്പണ്‍@108' എന്ന സംഗീത പരിപാടി മാര്‍ച്ച് 20 നു വൈകിട്ട് 7.30 ന് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത ഗായകരായ തിരുവനന്തപുരം പദ്മകുമാര്‍, ആദിത്യ, ദേവാനന്ദ് എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിക്ക് ശേഷം ഡിന്നറും ഉണ്ടായിരിക്കും. നാനൂറോളം പേരെ പ്രതീക്ഷിക്കുന്ന പരിപാടിയില്‍ മന്ത്രാലയങ്ങളില്‍നിന്നടക്കമുള്ള ക്ഷണിക്കപ്പെട്ടവരും പങ്കെടുക്കും. ക്ലബ്ബിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണത്തിനായി നടത്തുന്ന പരിപാടിയിലേക്കുള്ള പ്രവേശനം 25 ദിനാര്‍ ടിക്കറ്റ് മുഖേനയായിരിക്കും.
പത്തു പേര്‍ക്കുള്ള ടേബിള്‍ ബുക്ക് ചെയ്യുന്നതിന് 250 ദിനാര്‍ ആണ് നിരക്ക്. വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യന്‍ ക്ലബ് പ്രസിഡണ്ട് കെ എം ചെറിയാന്‍, ജനറല്‍ സെക്രട്ടറി സതീഷ് ഗോപിനാഥ്, ഇവന്റ്‌റ് കണ്‍വീനര്‍ എബ്രഹാം ജോണ്‍, അജി ഭാസി, സനല്‍കുമാര്‍ മുത്തുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 39427425 എന്ന നമ്പറില്‍ പ്രസിഡണ്ട് കെ എം ചെറിയാനെയോ 34330835 എന്ന നമ്പറില്‍ ജനറല്‍ സെക്രട്ടറി സതീഷ് ഗോപിനാഥിനെയോ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Music Concert, Samarpan@108, Bahrain Indian Club
Published: 15 Mar 2023, 07:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented