മനാമ: ദിലീപ് ഫാന്‍സ് ബഹ്റൈന്‍, അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ മനാമയുമായി സഹകരിച്ചു നടത്തിയ മൂന്നാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് വന്‍ വിജയമായി. 350 ഓളം പേര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 286 ആളുകള്‍ പങ്കെടുത്തു. ക്യാമ്പില്‍ സൗജന്യമായി ബ്ലഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍, കിഡ്‌നി സ്‌ക്രീനിംഗ്, യൂറിക് ആസിഡ് ടെസ്റ്റുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും രണ്ടാഴ്ച സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ സൗജന്യമായി കാണാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. മെഡിക്കല്‍ ക്യാമ്പ് ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകനും ഹ്രസ്വ സിനിമകളുടെ സംവിധായകനുമായ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകന്‍ അമല്‍ദേവ് മുഖ്യാതിഥി ആയിരുന്നു. 

To advertise here,

അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആസിഫ്, മാര്‍ക്കറ്റിംഗ് ഹെഡ് ഉണ്ണികൃഷ്ണന്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് കിഷോര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റസാഖ് ബാബു, സെക്രട്ടറി പ്രശോബ് ധര്‍മ്മന്‍, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ഷംസീര്‍ വടകര, അംഗങ്ങള്‍ ആയ, മന്‍സൂര്‍ തൃശൂര്‍, ഡെയ്ല്‍ ജോസ്, ഷഹിന്‍, ആല്‍ബിന്‍, ജയന്‍ ജോര്‍ജ്, രഞ്ജിത്ത് കുരുവിള, പ്രീജിത്ത് പ്രേമന്‍, ഷാഫി വയനാട്, വിഷ്ണു, ഹോസ്പിറ്റല്‍ സ്റ്റാഫ് അംഗങ്ങളായ സിജോ, അല്‍ഫി, ജോസ്നി, ദിവ്യ എന്നിവര്‍ നേതൃത്വം നല്‍കി.