മനാമ: ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഗൾഫ് മാധ്യമം ബഹ്റൈൻ സോഷ്യൽമീഡിയാ കോ-ഓഡിനേറ്റർ അമീർ സാദിഖിന് ബഹ്റൈനിലെ മലയാളി മാധ്യമപ്രവർത്തകർ യാത്രയയപ്പ് നൽകി. ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ മീഡിയ ഫോറത്തിന്റെ ഉപഹാരം അമീർ സാദിഖിന് കൈമാറി.
ചടങ്ങിൽ പ്രദീപ് പുറവങ്കര, ജലീൽ അബ്ദുല്ല, അൻവർ മൊയ്തീൻ, ഷാഫി മുഹമ്മദ്, ഫായിസ് അബൂബക്കർ, തോമസ്, ശുഭ എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ രണ്ട് വർഷക്കാലം ബഹ്റൈനിലെ മാധ്യമ സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ലഭിച്ച ആത്മാർഥമായ സഹകരണത്തിനും പിന്തുണയ്ക്കും അമീർ എല്ലാവർക്കും നന്ദി അറിയിച്ചു.
Content Highlights: Ameer Sadique completes his deputation period in Bahrain, Farewell event organized by Bahrain-based Malayali journalists, Recognition for his role as Gulf Madhyamam social media coordinator, Acknowledgment of his two-year contribution to the media fraternity
Published: 09 Aug 2026, 04:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented