എന്നെയും വാവയെയും മുറിയിലേക്ക് മാറ്റിയപ്പോള്‍ എം.ടി വന്ന് എത്തിനോക്കി. എന്നെ നോക്കി തലയാട്ടി. കഴിഞ്ഞു! അഭിപ്രായവും സന്തോഷവുമെല്ലാം ആ തലയാട്ടലില്‍ ഒതുങ്ങി. ഏട്ടത്തിയമ്മയും അനിയന്മാരുമെല്ലാം വാവയ്ക്ക് ചുറ്റിനുമുണ്ട്. അവരെയെല്ലാം നോക്കിയും അല്ലാത്തപ്പോള്‍ ഉറങ്ങിയും വാവ സ്വന്തം ലോകത്താണ്. എന്നെയും മോളെയും കണ്ടതിനു ശേഷം എം.ടി മാതൃഭൂമിയിലേക്ക് പോയി. ജോലിയ്ക്കിടെയാണ് ആശുപത്രിയില്‍ വന്നത്. വൈകുന്നരം വന്നപ്പോള്‍ കുറച്ചു സമയം തനിച്ചുകിട്ടി. അപ്പോള്‍ ഞാന്‍ പതുക്കെ പറഞ്ഞു: 'മമ്മ പറയുന്നു അശ്വതി എന്നു പേരിടാന്‍. നക്ഷത്രവും അതാണല്ലോ.' എം.ടി ശാന്തനായി തലയാട്ടി. സമ്മതം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്‌സിങ്ങ്; പ്രണവ് പി.എസ് 

To advertise here,