വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ്ഹൗസില്‍നിന്ന് പുറത്തേക്ക് വലിച്ചെറിയപ്പെട്ട ഒരു ബാഗ്. ആ ബാഗിനെച്ചൊല്ലി സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച പൊടിപൊടിക്കുകയാണ്.
വൈറ്റ് ഹൗസിന്റെ രണ്ടാമത്തെ നിലയിലെ ജനാല വഴിയാണ് കറുത്തനിറത്തിലുള്ള ബാഗ് പുറത്തേക്ക് വീണത്. യുഎസിന്റെ ലേബര്‍ ഡേ ആയ സെപ്റ്റംബര്‍ ഒന്നാംതീയതിയായിരുന്നു സംഭവം. ബാഗ് താഴേക്ക് വന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതീവസുരക്ഷാമേഖലയിലുണ്ടായ, പ്രോട്ടോക്കോളിന്റെ വ്യക്തമായ ലംഘനമായിരുന്നിട്ടുകൂടി സീക്രട്ട് സര്‍വീസോ വൈറ്റ് ഹൗസോ വിഷയവുമായി ബന്ധപ്പെട്ട് പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. അതേസമയം, ഈ അസാധാരണ സംഭവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും തമാശകളും കൊണ്ട് നിറയുകയാണ് സാമൂഹികമാധ്യമങ്ങള്‍.
വൈറ്റ് ഹൗസില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമായതിനാല്‍, നിര്‍മാണ അവശിഷ്ടങ്ങളുള്ള ബാഗാകാം താഴേക്ക് വീണതെന്നാണ് ചിലര്‍ പറയുന്നത്.
എന്നാല്‍ ഇത് ക്ലാസിഫൈഡ് ഡോക്യുമെന്റുകളോ എപ്സ്റ്റീന് ഫയലുകളോ ആകാമെന്ന് തമാശ പറയുന്നവരുമുണ്ട്. ഇനി മറ്റുചിലർ പറയുന്നത്, ട്രംപിന്റെ ഭാര്യ മെലാനിയ, വൈറ്റ് ഹൗസില്‍നിന്ന് രക്ഷപ്പെടുന്നതാകാമെന്നാണ്. എന്തായാലും സാമൂഹികമാധ്യമങ്ങളെ ഊഹാപോഹങ്ങൾ കൊണ്ട് നിറയ്ക്കുകയാണ് വൈറ്റ്ഹൗസില്‍നിന്ന് പുറത്തുവന്ന ആ ബാഗ്.
Content Highlights: mysterious bag thrown from white house discussions in social media
Published: 02 Sept 2025, 10:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented