കൊളളയടിക്കപ്പെട്ട ശിലാഫലകം ഇറാഖിന് തിരികെ നല്‍കാന്‍ ബ്രിട്ടന്‍: പഴക്കം 4000 വര്‍ഷം


ബ്രിട്ടൺ ഇറാഖിന് കൈമാറാൻ ഒരുങ്ങുന്ന 4000 വർഷം പഴക്കമുളള ശിലാഫലകം | Photo: AFP

ലണ്ടന്‍: നാലായിരം വര്‍ഷം പഴക്കമുളള ശിലാഫലകം ഇറാഖിന് തിരികെ കൈമാറാനൊരുങ്ങി ബ്രിട്ടീഷ് മ്യൂസിയം. ഇറാഖില്‍ നിന്ന് കൊളളയടിക്കപ്പെട്ടതാണ് ശിലാഫലകമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ വര്‍ഷം മേയില്‍ ഒരു ഓണ്‍ലൈന്‍ വില്‍പന കേന്ദ്രത്തില്‍ ഇത് വില്പനയ്ക്ക് വെച്ചതിനെ തുടര്‍ന്ന് ലണ്ടന്‍ പോലീസ് മ്യൂസിയം അധികൃതരെ വിളിപ്പിച്ചിരുന്നു. ശിലാഫലകം സംബന്ധിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് വില്പനക്കായി വെച്ചപ്പോള്‍ നല്‍കിയിരുന്നത്.

'വെസ്‌റ്റേണ്‍ ഏഷ്യാറ്റിക് അക്കാഡിയന്‍ ടാബ്ലെറ്റ്' എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ബിസി 2400 നടുത്തുളള ഒരു പുരാതന സുമേറിയന്‍ ക്ഷേത്രത്തില്‍ നിന്നുളളതാണെന്ന നിഗമനത്തില്‍ അവരെത്തി.

വളരെ പ്രധാന്യമുളള ഈ ഒരു ഭാഗം ഇറാഖില്‍ നിന്നുള്ളതാണെന്നും ലണ്ടനിലെ അധികൃതര്‍ അത് കണ്ടെത്തുകയായിരുന്നുവെന്നും ബ്രിട്ടീഷ് മ്യൂസിയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇത്തരത്തിലുളള ക്ഷേത്ര ശിലാഫലകങ്ങള്‍ അപൂര്‍വമാണ്. ഇറാഖിന്‌ മടക്കി നല്‍കുന്നതിന്‌ മുമ്പ് ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഇത് പ്രദര്‍ശിപ്പിക്കാന്‍ ഇറാഖ് അനുമതി നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു.

ബ്രിട്ടീഷ് മ്യൂസിയം, നിയമവിരുദ്ധ കച്ചവടത്തിനെതിരേയും സാംസ്‌കാരിക പൈതൃകത്തിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കെതിരേയും പോരാടാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മ്യൂസിയം ഡയറക്ടര്‍ ഹാര്‍ട്വിങ് ഫിഷര്‍ പറഞ്ഞു.

ഇറാഖില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഇപ്രകാരം കൊളളയടിക്കപ്പെട്ട പുരാതനവസ്തുക്കള്‍ മടക്കിനല്‍കാനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ബ്രിട്ടീഷ് മ്യൂസിയം 2019ല്‍ അറിയിച്ചിരുന്നു.

Content Highlights: Britain to return 4000 year old plaque to Iraq

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented