സാവോ പോളോ: മുന്‍ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ലുല ഡ സില്‍വ വീണ്ടും ബ്രസീല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്. നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജൈര്‍ ബോല്‍സനാരോയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം അട്ടിമറി വിജയം നേടിയത്. ലുല ഡ സില്‍വയ്ക്ക് 50.9 ശതമാനം വോട്ടുകളും ബോല്‍സനാരോയ്ക്ക് 49.1 ശതമാനം വോട്ടുകളുമാണ് ലഭിച്ചതെന്ന് ബ്രസീലിലെ സുപ്രീം ഇലക്ട്രല്‍ കോര്‍ട്ട് വ്യക്തമാക്കി.
മൂന്നാം തവണയാണ് ലുല പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 2003 ലും 2010 ലുമായിരുന്നു മുന്‍പ് അദ്ദേഹം അധികാരത്തിലെത്തിയത്. എന്നാല്‍ ജയിലില്‍ ആയിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. അഴിമതിക്കേസില്‍ ജയിലില്‍ ആയിരുന്ന അദ്ദേഹത്തിന് മത്സരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. സര്‍ക്കാര്‍ എണ്ണക്കമ്പനിയുടെ കരാര്‍ ജോലിയുമായി ബന്ധപ്പെട്ട് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അദ്ദേഹത്തിന് തടവില്‍ കഴിയേണ്ടിവന്നത്. 580 ദിവസം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നു. ശിക്ഷാവിധി റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് തിരിച്ചെത്തിയത്.
Content Highlights: Brazil Lula Da Silva Bolsonaro
Published: 31 Oct 2022, 09:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented