സ്‌റ്റോക്ക്‌ഹോം: 2025-ലെ സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സാമ്പത്തിക ശാസ്ത്ര വിദഗ്ധരായ ജോയല്‍ മൊകീര്‍ (നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി, യുഎസ്എ), ഫിലിപ്പ് അഗിയോണ്‍ (കോളേജ് ഡി ഫ്രാന്‍സ് ഐഎന്‍എസ്ഇഎഡ്-ഫ്രാന്‍സ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്-യുകെ), പീറ്റര്‍ ഹോവിറ്റ് (ബ്രൗണ്‍ യൂണിവേഴ്‌സിറ്റി യുഎസ്എ) എന്നിവരാണ് ഇക്കൊല്ലത്തെ പുരസ്‌കാരത്തിന് അര്‍ഹരായത്.

To advertise here,

കണ്ടുപിടിത്തങ്ങളാല്‍ നയിക്കപ്പെടുന്ന സാമ്പത്തികവളര്‍ച്ചയെക്കുറിച്ച് വിശദീകരിക്കുന്ന ഗവേഷണങ്ങള്‍ക്കാണ് മൂവരും പുരസ്‌കാരത്തിന് അര്‍ഹരായത്. ഏകദേശം 12 ലക്ഷം ഡോളറാണ് പുരസ്‌കാരത്തുക.