
തിരുവനന്തപുരം: നിയമന അഴിമതി ആരോപിച്ച് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസുകാരും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സമരക്കാർക്ക് നേരെ പല തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് ചാടിക്കടക്കാനുളള പ്രവർത്തകരുടെ ശ്രമം സംഘർഷത്തിന് ആക്കംകൂട്ടി.
കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിൽ സാനിറ്റേഷൻ വർക്കർമാരായി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സാനിറ്റേഷൻ വർക്കർമാരുടെ നിയമനത്തെചൊല്ലി കോർപ്പറേഷൻ കൗൺസിലിൽ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടലും കെെയാങ്കളിയുമുണ്ടായിരുന്നു.
Content Highlights: yuva morcha march in trivandrum corporation office
Published: 16 Jul 2025, 01:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented