വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. Photo: Mathrubhumi
തിരുവനന്തപുരം: വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഒമിക്രോണ്‍ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്ക് ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യം പരസ്യപ്പെടുത്തും. വാക്‌സിന്‍ എടുക്കാത്ത എത്ര അധ്യാപകര്‍ എവിടെയൊക്കെ ഉണ്ട് എന്ന കാര്യം പൊതുസമൂഹവും കൂടെ അറിയേണ്ടതുണ്ട്.
പുതിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനായി സാധ്യമായ എല്ലാ കാര്യങ്ങളും വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചെയ്യും. വാക്‌സിനെടുക്കാത്തവര്‍ ഒരാഴ്ചയിലൊരിക്കല്‍ ടെസ്റ്റ് നടത്തി അതിന്റെ റിസള്‍ട്ട് ഉത്തരവാദിത്വപ്പെട്ടവരെ കാണിക്കണമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.
Content Highlights: V sivankutty, Unvaccinated teachers


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..