കണ്ണൂർ: തീവണ്ടി ടിക്കറ്റ് വർധന വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. എക്‌സ്പ്രസ് വണ്ടികളുടെ ചുരുങ്ങിയ യാത്രാനിരക്ക് (50 കിമീ) അഞ്ചുരൂപ വർധിച്ചു. 30 രൂപയിൽനിന്ന് 35 രൂപയായി. സൂപ്പർഫാസ്റ്റ് വണ്ടികളിൽ ചുരുങ്ങിയ നിരക്ക് 45 രൂപ 50 രൂപയായി. ദീർഘദൂര വണ്ടികളിലെ സെക്കൻഡ് ക്ലാസ് ഓർഡിനറി ടിക്കറ്റിന് 500 കിലോമീറ്ററിൽ അഞ്ചുരൂപയാണ് വർധിച്ചത്.

To advertise here,

ഈവർഷത്തെ രണ്ടാമത്തെ വർധനയാണ് ഡിസംബറിൽ നിലവിൽ വന്നത്. ജൂണിൽ തീവണ്ടിനിരക്ക് വർധിപ്പിച്ചിരുന്നു. സ്ലീപ്പർ ക്ലാസിൽ ചുരുങ്ങിയ ദൂരയാത്രയ്ക്ക് (200 കിമീ) വർധന വന്നിട്ടില്ല.

നിരക്ക് വർധന - പഴയത് - പുതിയത്

സ്ലീപ്പർ (200 കിമീ)- 150 രൂപ - 150 രൂപ

തേർഡ് എസി-(300 കിമീ)- 515 രൂപ - 520 രൂപ

സെക്കൻഡ് എസി (300 കിമീ)- 720 രൂപ - 725 രൂപ

എസി ചെയർകാർ (150 കിമീ)- 270 രൂപ - 270 രൂപ

ചെയർകാർ (50 കിമീ)- 45 രൂപ - 50 രൂപ

(സൂപ്പർഫാസ്റ്റ് വണ്ടികളിൽ ഇതിനൊപ്പം സപ്ലിമെന്ററി നിരക്ക് -15 രൂപ മുതൽ 75 രൂപ വരെ അധികം വരും)