കൊയിലാണ്ടി: പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ ട്രാക്ക് പരിപാലനപ്രവൃത്തികൾ നടക്കുന്നതിനാൽ തീവണ്ടിസർവീസുകളിൽ മാറ്റംവരുത്തിയതായി റെയിൽവേ അറിയിച്ചു.

To advertise here,

ചില തീവണ്ടികളുടെ യാത്രയിൽ നിയന്ത്രണമേർപ്പെടുത്തി. യാത്രാനിയന്ത്രണമേർപ്പെടുത്തിയ വണ്ടികൾ: 16307 നമ്പർ ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് ജനുവരി ഏഴ്, 14, 21, 28, ഫെബ്രുവരി നാല് തീയതികളിൽ ആലപ്പുഴയിൽനിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ കോഴിക്കോടുവരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കോഴിക്കോട്-കണ്ണൂർ ഭാഗത്ത് ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കും.

12082 നമ്പർ തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി എഴ്, 14, 21, 28, ഫെബ്രുവരി നാല് തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ കോഴിക്കോടുവരെ മാത്രമേ ഓടുകയുള്ളൂ. കോഴിക്കോട്-കണ്ണൂർ ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കും.

56603 നമ്പർ കോയമ്പത്തൂർ ജങ്‌ഷൻ-ഷൊർണൂർ ജങ്‌ഷൻ പാസഞ്ചർ ജനുവരി 21-ന് കോയമ്പത്തൂർ ജങ്‌ഷനിൽനിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ പാലക്കാട് ജങ്‌ഷനിൽ സർവീസ് അവസാനിപ്പിക്കും.

പാലക്കാട് ജങ്‌ഷൻ-ഷൊർണൂർ ജങ്‌ഷൻ ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കും.

ചില ട്രെയിൻ സർവീസുകളുടെ ആരംഭസ്ഥലത്തിലും മാറ്റംവരുത്തി. 56607 നമ്പർ പാലക്കാട് ജങ്‌ഷൻ-നിലമ്പൂർ റോഡ് പാസഞ്ചർ ജനുവരി 11, 18, 26, 27 തീയതികളിൽ പാലക്കാട് ജങ്‌ഷനിൽനിന്ന് യാത്ര ആരംഭിക്കുന്നതിനുപകരം ലക്കിടിയിൽനിന്ന് രാവിലെ 6.32-ന് യാത്രയാരംഭിക്കും.

പാലക്കാട് ജങ്‌ഷൻ-ലക്കിടി ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കുന്നതാണ്.

66609 നമ്പർ പാലക്കാട് ജങ്‌ഷൻ-എറണാകുളം ജങ്‌ഷൻ മെമു വണ്ടി ജനുവരി 26-ന് പാലക്കാട് ജങ്‌ഷനുപകരം ഒറ്റപ്പാലത്തുനിന്ന് രാവിലെ 07.57-ന് യാത്ര ആരംഭിക്കും.

പാലക്കാട് ജങ്‌ഷൻ-ഒറ്റപ്പാലം ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കപ്പെടും.