തിരുവനന്തപുരം: നാലാഞ്ചിറയിൽ എംസി റോഡരികിൽനിന്ന് കഞ്ചാവുചെടി കണ്ടെത്തി. നാലുമാസം പഴക്കമുള്ള 90 സെന്റീമീറ്ററോളം ഉയരമുള്ള ചെടിയാണ് കണ്ടെത്തിയത്.

To advertise here,

തിരുവനന്തപുരം എക്സൈസ് റെയ്‌ഞ്ച് ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പരുത്തിപ്പാറ ബിഎസ്എൻഎൽ ഓഫീസിന്റെ മുൻവശത്താണ് കഞ്ചാവുചെടി കണ്ടത്.

സാധാരണ കഞ്ചാവ് ഉപയോഗിക്കുന്ന ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ് പരിശോധനകൾ നടത്താറുണ്ട്. ഇത്തരത്തിൽ ഈ സ്ഥലത്തിനുസമീപം താമസിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികളടക്കം കഞ്ചാവ്‌ ഉപയോഗിക്കുന്നതായുള്ള സംശയത്തെത്തുടർന്നായിരുന്നു പരിശോധന. ഇതാരെങ്കിലും നട്ടുവളർത്തിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്.