
പെരുവല്ലൂര്‍: തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ശനിയാഴ്ച പെരുവല്ലൂരില്‍ ഉദ്ഘാടനം ചെയ്ത റോഡിന്റെ ശിലാഫലകം സമൂഹവിരുദ്ധര്‍ തകര്‍ത്തു. മുല്ലശ്ശേരി രണ്ടാംവാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നേതാജി റോഡിന്റെ ശിലാഫലകമാണ് രാത്രിയില്‍ തകര്‍ത്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം നാട്ടുകാര്‍ കണ്ടത്.
തകര്‍ത്ത ഫലകത്തിന് മുകളില്‍ പുഷ്പചക്രം വെച്ച നിലയിലായിരുന്നു. സമൂഹവിരുദ്ധര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുല്ലശ്ശേരി കമ്മിറ്റി പാവറട്ടി പോലീസില്‍ പരാതി നല്‍കിയതായി വാര്‍ഡ് അംഗം ടി.ജി. പ്രവീണ്‍, സുനില്‍കുമാര്‍ അപ്പു എന്നിവര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രകടനം നടത്തി.
Content Highlights: Union Minister Suresh Gopi`s inaugurated road plaque in Peruvallur was vandalized. BJP filed a complaint; protest held
Published: 20 Oct 2025, 08:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented