
കുറവിലങ്ങാട് (കോട്ടയം): കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ച കാര്‍ എംസി റോഡ് ഓരത്തെ കട്ടിങ്ങില്‍ ചാടി ഇടതുവശത്തെ രണ്ട് ടയറും പഞ്ചറായി. പഞ്ചറായ ടയറുമായി നൂറുമീറ്ററോളം ഓടി. വീണ്ടും റോഡിലേക്ക് തിരിഞ്ഞുകയറിയ കാര്‍ ഡിവൈഡറിലേക്ക് എത്തുംമുന്‍പ് ഡ്രൈവര്‍ക്ക് നിര്‍ത്താനായി.
എംസി റോഡില്‍ എറണാകുളം-കോട്ടയം ജില്ലാ അതിര്‍ത്തിയായ പുതുവേലിയില്‍ വൈക്കം കവലയ്ക്കടുത്ത് ശനിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭ്യമാക്കണമെന്ന് പോലീസിനോട് സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്.
കൊട്ടാരക്കരയില്‍ ക്ഷേത്ര കൊടിമരസമര്‍പ്പണത്തില്‍ പങ്കെടുത്തശേഷം മന്ത്രി തൃശ്ശൂര്‍ കളക്ടറേറ്റിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കേരളസര്‍ക്കാരിന്റെ വാഹനത്തില്‍ പോകുകയായിരുന്നു.
പുതുവേലി സെയ്ന്റ് മേരീസ് പള്ളിക്ക് സമീപത്താണ് കാര്‍ നിയന്ത്രണംവിട്ടത്. വിവരമറിഞ്ഞ് നാട്ടുകാര്‍ കൂടി. 20 മിനിറ്റോളം മന്ത്രി നാട്ടുകാരുമായി സംസാരിച്ചുനിന്നു. കൂത്താട്ടുകുളം പോലീസ് കാറെത്തിച്ച് കൂത്താട്ടുകുളം റെസ്റ്റ് ഹൗസിലേക്ക് മാറ്റി. ആലുവയില്‍നിന്ന് വിനോദസഞ്ചാര വകുപ്പിന്റെ വാഹനമെത്തിച്ച് 7.30-ഓടെ തൃശ്ശൂരിലേക്ക് യാത്ര തുടര്‍ന്നു.
Content Highlights: suresh gopi car tyre puncture seeks report
Published: 04 May 2025, 07:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented