തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ രണ്ടാംദിവസവും കേരളത്തിനെതിരേ കര്‍ണാടകയുടെ ആധിപത്യം തുടരുന്നു. ഇന്ത്യന്‍ താരം കരുണ്‍ നായരുടെ മിന്നുന്ന ഇരട്ടെ സെഞ്ചുറി കരുത്തില്‍ 131 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 454 റണ്‍സെന്ന നിലയിലാണ് അയല്‍ക്കാര്‍. 217 റണ്‍സോടെ കരുണ്‍ നായരും 143 റണ്‍സുമായി സ്മരണ്‍ രവിചന്ദ്രനും ക്രീസില്‍ തുടരുന്നു. രണ്ടാംദിനം കര്‍ണാടകയുടെ ഒരുവിക്കറ്റ് പോലും വീഴ്ത്താന്‍ കേരളത്തിന് കഴിഞ്ഞില്ല.
369 പന്തുകള്‍ നേരിട്ടാണ് കരുണ്‍ 217 റണ്‍സ് നേടിയത്. ഇതില്‍ 23 ബൗണ്ടറികളും രണ്ട് സിക്‌സും ഉള്‍പ്പെടുന്നു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ കരുണ്‍ കേരളത്തിനെതിരേ ഇരട്ട സെഞ്ചുറിയും നേടി ശക്തമായ വരവറിയിച്ചിരിക്കുകയാണ്. കരുണിന്റെ കരിയറിലെ അഞ്ചാമത്തെ ഫസ്റ്റ് ക്ലാസ് ഇരട്ടസെഞ്ചുറിയാണിത്.
തിരുവനന്തപുരം മംഗലപുരം കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യഘട്ടത്തിലെ നേരിയ പതര്‍ച്ചയ്ക്കുശേഷം കര്‍ണാടക വന്‍ മേല്‍ക്കോയ്മ സ്ഥാപിക്കുകയായിരുന്നു. അഞ്ഞൂറിലധികം പന്തുകള്‍ എറിഞ്ഞിട്ടും കരുണിനെയും രവിചന്ദ്രനെയും പുറത്താക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. ഇരുവരും ചേര്‍ന്ന് അത്രയും പന്തുകളില്‍ 318 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കഴിഞ്ഞദിവസം ഒരുമിച്ച കൂട്ടുകെട്ട് നിലവിലും ക്രീസില്‍ തുടരുകയാണ്.
90 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച കര്‍ണാടക വിക്കറ്റ് നഷ്ടപ്പെടാതെ 109 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം 13 റണ്‍സിനിടെ ഓപ്പണര്‍ കെ.വി. അനീഷ് (8), ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (5) എന്നിവരെ പുറത്താക്കിയിരുന്നു. പിന്നീട് വിക്കറ്റ് കീപ്പര്‍ കൃഷ്ണന്‍ ശ്രീജിത്ത് (65 റണ്‍സ്) എത്തി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. ശ്രീജിത്തും കരുണും ചേര്‍ന്ന് മൂന്നാംവിക്കറ്റില്‍ 123 റണ്‍സാണ് പടുത്തുയര്‍ത്തത്.
Published: 02 Nov 2025, 01:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented