പാലക്കാട്: വനംവകുപ്പ് കൂട്ടിലടച്ച പി.ടി. സെവന്‍  (പാലക്കാട് ടസ്‌കര്‍-7) എന്ന കൊമ്പന്റെ ഒരു കണ്ണിന് കാഴ്ചയില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പി.ടി. സെവന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന് ഹൈക്കോടതി നിയോഗിച്ച സമിതിയെ വനംവകുപ്പ് അറിയിച്ചു. ഏറെക്കാലം പാലക്കാട് ധോണിയെ വിറപ്പിച്ച പി.ടി. സെവനെ ആറു മാസങ്ങള്‍ക്ക് മുമ്പാണ് ദൗത്യസേന പിടികൂടി ധോണി ഫോറസ്റ്റ് സ്റ്റേഷനിലേക്ക്  മാറ്റിയത്. 

To advertise here,

മയക്കു വെടിവെച്ച് പിടികൂടുമ്പോള്‍ തന്നെ കണ്ണിന് കാഴ്ചശക്തിയില്ലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പിടികൂടുമ്പോള്‍ ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയിരുന്നു. 
പെല്ലറ്റ് തറച്ചോ മറ്റേതെങ്കിലും അപകടത്തില്‍പ്പെട്ടോ കാഴ്ചശക്തി നഷ്ടപ്പെട്ടതാകാമെന്നാണ് നിഗമനം. മരുന്ന് നല്‍കിയിട്ടും കാഴ്ചശക്തിയില്‍ മാറ്റമില്ല.