കോഴിക്കോട്: ആവിക്കൽ തോട് മലിനജല സംസ്കരണപ്ലാന്റ് പദ്ധതിയുമായി ബന്ധപ്പെട്ട് പോലീസും നാട്ടുകാരും തമ്മിൽ വീണ്ടും സംഘർഷം. വിഷയം ചർച്ച ചെയ്യാൻ എം.എൽ.എ. തോട്ടത്തിൽ രവീന്ദ്രൻ വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് സംഘർഷം ഉണ്ടായത്.

To advertise here,

എം.എൽ.എ. ജനസഭ നടത്തിയത് പദ്ധതി പ്രദേശത്തുള്ള ആളുകളെ പങ്കെടുപ്പിക്കാതെയാണെന്ന് ആരോപിച്ചായിരുന്നു സമരം. പദ്ധതിയുമായി ബന്ധമില്ലാത്ത സ്ഥലങ്ങളിലെ ആളുകളെ എത്തിച്ചെന്നും യോഗത്തിൽ സി.പി.എം. തൽപ്പരകക്ഷികളെ മാത്രം പങ്കെടുപ്പിച്ചെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

അജണ്ട എഴുതാത്ത പുസ്തകത്തിൽ 25 മുതൽ നമ്പർ എഴുതി നാട്ടുകാരെ ഒപ്പിടുവിച്ചെന്നും ജനസഭ വിളിച്ചിട്ട് ജനങ്ങൾക്ക് പറയാൻ ഉള്ളത് പറയാൻ അനുവദിച്ചില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.