കോഴിക്കോട്: ആവിക്കല്‍ തോട്ടിലെ മാലിന്യനിര്‍മാര്‍ജന പ്ലാന്റ് നിര്‍മാണം തടഞ്ഞുകൊണ്ട് മുന്‍സിഫ് കോടതി ഉത്തരവ്. പദ്ധതിപ്രദേശം തോടിന്റെ ഭാഗമാണെന്ന വാദം ശരിവെച്ചാണ് ഉത്തരവ്. കഴിഞ്ഞ ജൂലായില്‍ പ്രദേശവാസിയായ സക്കീര്‍ ഹുസൈന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

To advertise here,

നിര്‍ദ്ദിഷ്ട പ്ലാന്റിനായി കോര്‍പറേഷന്‍ കണ്ടെത്തിയ സ്ഥലം തോടിന്റെ ഭാഗമാണെന്നും ഇത് വലിയ പാരിസ്ഥിതികപ്രശ്‌നം ഉണ്ടാക്കുമെന്നും കാണിച്ചായിരുന്നു ഹര്‍ജി. ഹര്‍ജി പരിഗണിച്ച കോടതി ഒരു അഭിഭാഷക കമ്മിഷനെ അന്വേഷണത്തിനായി വെച്ചു. സ്ഥലം സന്ദര്‍ശിച്ച കമ്മിഷന്‍ ഹര്‍ജിക്കാരന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. സ്ഥലവുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ നല്‍കിയ രേഖകളും കോടതി പരിശോധിച്ചു. തുടര്‍ന്നാണ് നിര്‍മാണം പാടില്ലെന്ന് കോടതി ഉത്തരവിട്ടത്.