കാളികാവ്: നാട്ടില്‍ പന്നിയിറങ്ങിയാല് വെടിവെക്കണമെങ്കില്‍ രണ്ടുവര്‍ഷം മുന്‍പ് മരിച്ചയാളെ കാത്തുനില്ക്കണം എന്നതാണ് കാളികാവിലെ അവസ്ഥ. വനം വന്യജീവി വകുപ്പ് തയ്യാറാക്കി കാളികാവ് പഞ്ചായത്തിനു നല്കിയ പട്ടികയിലാണ് മരിച്ചയാള്‍ക്ക് പന്നികളെ വെടിവെക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് സ്വദേശി ഉണ്ണീരി എന്നയാള്‍ക്കാണ് വനം വകുപ്പിന്റെ അനുമതിയുള്ളത്.
രണ്ടുവര്‍ഷം മുന്‍പ് മരിച്ച തൊണ്ണിത്തൊടിക ഉണ്ണീരി മാത്രമേ കാളികാവിലെ പട്ടികയിലുള്ളൂ. പാലക്കാട് ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫീസര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസുകളിലേക്കയച്ച എംപാനല്‍ പട്ടികയിലാണ് പിഴവ്. നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ഡിവിഷനുകളില്‍ 45 പഞ്ചായത്തുകളിലായി 51 പേരാണ് എംപാനല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാളികാവ്, ചോക്കാട് പഞ്ചായത്തുകളില്‍ കാട്ടുപന്നികളുടെ ശല്യം കൂടുതലാണ്.
കാളികാവില്‍ മൂന്നുമാസത്തിനുള്ളില്‍ പത്തിലേറെ പേര്‍ക്ക് പന്നിയുടെ ആക്രമണത്തില്‍ പരിക്കുപറ്റിയിട്ടുണ്ട്. കാളികാവിലും ചോക്കാടിലും ഓരോരുത്തര്‍ക്കു മാത്രമേ വെടിവെക്കാന്‍ അനുമതി നല്‍കിയിട്ടുള്ളൂ.
പണ്ട് തയ്യാറാക്കിയ പട്ടിക പുനഃപരിശോധിക്കാതെ പ്രസിദ്ധീകരിക്കുകയാണ് വനം വകുപ്പ് ചെയ്തിട്ടുള്ളത്.
Content Highlights: permission to shoot a boar was given to a man who died two years ago
Published: 05 Mar 2025, 09:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented