തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഏണിയിൽനിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് 61-കാരൻ മരിച്ചു. പനയമുട്ടം റോഡരികത്ത് വീട്ടിൽ ദുവനചന്ദ്രൻ നായർ ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പനവൂർ കരിക്കുഴി സ്വദേശിയായ സുലൈമാന്റെ വീട്ടിലെ തേങ്ങയിടുന്നതിനിടയിൽ ഏണിയിൽ നിൽക്കെ ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഇരുമ്പ് തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്നയുടൻ അദ്ദേഹത്തെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights: A 61-year-old man died after his iron pole touched a power line while harvesting coconuts in Panavoor.
Published: 15 Jun 2026, 08:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented