
മലപ്പുറം: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന്‍ മലപ്പുറം ചെമ്മങ്കടവ് സ്വദേശി പാലോളി അബ്ദൂട്ടിയുടെ മകന്‍ പാലോളി മുനീറിനെ(52)നൂറാടി കടലുണ്ടിപ്പുഴയുടെ പാലത്തിനടിയില്‍ മരിച്ച നിലയില്‍കണ്ടെത്തി. മരണകാര്യം വ്യക്തമല്ല. മുനീറിന് മാനസികാരോഗ്യ ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മരണ കാരണം ഔദ്യോഗികമായ സ്ഥിരീകരിച്ചിട്ടില്ല.
പാലത്തില്‍നിന്ന് സ്വയം എടുത്തുചാടിയതാണെന്ന രീതിയിലാണു സ്ഥലത്തുള്ളവര്‍ പോലീസിനു നല്‍കിയ മൊഴി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു മലപ്പുറം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ്.ഐ അജയന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്മോര്‍ട്ടത്തിനയക്കുമെന്നു പോലീസ് പറഞ്ഞു.
രണ്ടുമക്കളുണ്ട്. മകന്‍ മുഹമ്മദ് സാബിത് കുടുംബ സമേതം ഹൈദരാബാദിലാണ്. മകള്‍: മുഹമ്മന് ഷഹാന. മകന്‍ ഇന്നു വൈകിട്ടോടെ വീട്ടിലെത്തും. മറ്റു നടപടികള്‍ക്കു ശേഷം മൃതദേഹം കോങ്കയം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ മറവ് ചെയ്യും.
Content Highlights: paloli mohammed kutty nephew found dead
Published: 20 Nov 2024, 06:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented