ആലപ്പുഴ: എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. കൊലയാളിസംഘത്തില്‍പ്പെട്ട മണ്ണഞ്ചേരി സ്വദേശി അതുലാണ് പിടിയിലായത്. ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍ പിടിയിലാകുന്നത് ഇതാദ്യമായാണ്.

To advertise here,

എ.ഡി.ജി.പി. വിജയ് സാഖറേ വെള്ളിയാഴ്ച കാലത്ത് നടത്തിയ പത്രസമ്മേളനത്തില്‍പോലും ഈ അറസ്റ്റിനെ കുറിച്ചൊന്നും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീടാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവരുന്നത്. അതേസമയം ഔദ്യോഗികസ്ഥിരീകരണം പുറത്തെത്തിയിട്ടില്ല. 

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു. ഷാന്റെ മരണത്തിന് മണിക്കൂറുകള്‍ക്കു പിന്നാലെ ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഞായര്‍ പുലര്‍ച്ച ആറരയോടെ ഒരു സംഘം വീട്ടില്‍ക്കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

content highlights: one more arrested in shan murder case