ആലപ്പുഴ: വെള്ളക്കെട്ടുമൂലം ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്നു മരിച്ച തൊഴിലാളിയുടെ സംസ്‌കാരച്ചടങ്ങിനും വെള്ളക്കെട്ട് പ്രതിസന്ധിയായി. എടത്വാ തലവടി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഇല്ലത്തുപറമ്പില്‍ ഇ.ആര്‍. ഓമനക്കുട്ട (50)ന്റെ സംസ്‌കാരച്ചടങ്ങിനു മൃതദേഹം വള്ളത്തിലാണു വീട്ടിലെത്തിച്ചത്. 

To advertise here,

വഴിയിലും വീട്ടുവളപ്പിലും വെള്ളക്കെട്ടായതിനാലാണ് ഇങ്ങനെ ചെയ്യേണ്ടിവന്നത്. വീടിനുചുറ്റും മുട്ടോളം വെള്ളമുള്ളതിനാല്‍ സംസ്‌കാരം നീട്ടിവെച്ചെങ്കിലും വെള്ളം പൂര്‍ണമായി ഒഴിയാഞ്ഞതിനാല്‍ ചൊവ്വാഴ്ചത്തേക്കു തീരുമാനിക്കുകയായിരുന്നു. ഇഷ്ടിക ഉയരത്തില്‍ അടുക്കിവെച്ചാണ് മൃതദേഹം സംസ്‌കരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഓമനക്കുട്ടന്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്നു വീട്ടുകാരും സമീപവാസികളും ഓമനക്കുട്ടനെ വള്ളത്തില്‍ കരയ്ക്കെത്തിച്ചശേഷം കാറില്‍ പരുമല സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടെ മരിച്ചു.