
തിരുവനന്തപുരം: ഈസ്റ്ററിനോട് അനുബന്ധിച്ച് അരമനകളിലേക്കും ക്രൈസ്തവ ഭവനങ്ങളിലേക്കും നടത്തിവന്നിരുന്ന സ്നേഹയാത്രയ്ക്ക് പകരം ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാൻ ബിജെപി നേതാക്കൾ. ഞായറാഴ്ച ബിജെപി നേതാക്കള്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെത്തും. പള്ളികള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്കി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രാവിലെ എട്ടരയ്ക്ക് തിരുവനന്തരം പാളയം ലൂര്‍ദ് ഫൊറോന പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ കൈമാറും.
മുന്‍വര്‍ഷങ്ങളില്‍ ഈസ്റ്ററിന് പത്തുദിവസം മുന്‍പേതന്നെ സ്നേഹയാത്ര എന്ന പേരില്‍ ബിജെപിയുടെ ബൂത്ത് തലം വരെയുള്ള നേതാക്കള്‍ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യേശുദേവന്റെയും ചിത്രങ്ങളുള്ള ആശംസാകാര്‍ഡുകളും കൈമാറിയിരുന്നു. എന്നാല്‍, ഇക്കുറി സ്നേഹയാത്ര ഇല്ലെന്നത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ദേവാലയങ്ങൾ സന്ദർശിക്കാനുള്ള പാര്‍ട്ടിയുടെ നീക്കം.
Content Highlights: no snehayathra this time but bjp leaders will visit christian churches on easter day
Published: 19 Apr 2025, 09:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented