കോഴിക്കോട്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച കോഴിക്കോട് ബീച്ചില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് സിറ്റി സൗത്ത് പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
ബീച്ചിലേക്ക് വാഹനം കടത്തിവിടുന്നതിന് ശനിയാഴ്ച വൈകീട്ട് മൂന്നുമുതല്‍ ആറുവരെ ഭാഗികമായും വൈകീട്ട് ആറുമുതല്‍ പുതുവത്സരാഘോഷം കഴിയുന്നവരെ പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ഔദ്യോഗികവാഹനങ്ങളെയും ആംബുലന്‍സുകളെയും കടത്തിവിടും.
ബീച്ച് ആശുപത്രിക്ക് സമീപം, കോര്പ്പറേഷന് റോഡ്, സി.എച്ച്. ഓവര്‍ബ്രിഡ്ജ് വഴി വരുന്ന വാഹനങ്ങളും നാലാം ഗേറ്റ് വഴി ബീച്ചിലേക്കുള്ള വഴിയും പുഷ്പ ജങ്ഷന്, ചുങ്കം ജങ്ഷന്, കോതി ജങ്ഷന് എന്നിവിടങ്ങളിലും വാഹനങ്ങള്‍ തടയുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: new year, traffic control at kozhikode beach
Published: 31 Dec 2022, 08:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented