കോഴിക്കോട്: കഴിഞ്ഞ മൂന്നു മാസക്കാലമായി കേരളത്തിലെ കോൺഗ്രസ് നിശ്ചലമാണെന്നും കെ.പി.സി.സി. അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മിടുക്കരായ ഒരുപാട് ആളുകൾ പാർട്ടിയിലുണ്ട്. അവർക്ക് അവസരം നൽകണം. പരമാവധി ഒരാൾക്ക് ഒരു പദവി എന്ന കാര്യം പാലിക്കുന്നതാണ് നല്ലതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഴുവൻ സമയം പ്രസിഡന്റാണ് കോൺഗ്രസിന് വേണ്ടത്. സർക്കാർ അധികാരമേറ്റിട്ട് നൂറ് ദിവസം കഴിഞ്ഞു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നാണ് താൻ കരുതുന്നത്.
ഇതിനിടെ താൻ ഉന്നയിച്ച കാര്യമാണ് യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ചതെന്ന പി.വി. അൻവറിന്റെ അവകാശവാദവും മുല്ലപ്പള്ളി തള്ളി. അൻവർ ഉന്നയിച്ച വിഷയങ്ങളല്ല യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ചത്. പാവപ്പെട്ട പ്രവർത്തകരുടെ കഷ്ടപ്പാടാണ്. കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനവും ഗുണം ചെയ്തു. പിണറായി വിജയൻ വിരുദ്ധ ഫാക്ടറും യുഡിഎഫിന് അനുകൂലമായെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Content Highlights: Kerala Congress has been inactive for the past three months according to Mullappally Ramachandran., Demands the immediate appointment of a full-time KPCC president., Supports the 'one person, one post' policy within the party., Rejects PV Anvar's claim that his issues led to UDF's victory, crediting party workers instead.
Published: 28 Aug 2026, 12:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented