ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ |ഫോട്ടോ:ANI
ന്യൂഡല്‍ഹി: വരുംദിവസങ്ങളില്‍ കേരളത്തിലെ കൂടുതല്‍ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അധികം വൈകാതെ തന്നെ കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.
'പ്രധാനമന്ത്രി മോദിയുടെ വികസന അജണ്ടയെ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. സബ്കാ സാത് സബ്കാ വികാസ് എന്നത് ബിജെപിയുടെ വെറുമൊരു മുദ്രാവാക്യമല്ല. ജനങ്ങള്‍ ഇതില്‍ ഒരുപാട് വിശ്വാസമര്‍പ്പിക്കുന്നുണ്ട്. സാധാരണ ജനങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ വികസന അജണ്ടയെ അംഗീകരിക്കുന്നു' - സുരേന്ദ്രന്‍ പറഞ്ഞു.
യുവാക്കള്‍ക്ക് മാതൃകയാണ് മോദി. വരുംദിവസങ്ങളില്‍ കൂടുതല്‍ കൂടുതല്‍ കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരും. കൂടുതല്‍ നേതാക്കള്‍ മോദിയെ പിന്തുണയ്ക്കും. കേരളത്തില്‍ മാറ്റമുണ്ടാകും, സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ഒരു വലിയ മാറ്റത്തിനാണ് അനില്‍ ആന്റണി തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തിലെ സാധാരണക്കാരുടെ മനസ്സാണ് അനില്‍ ആന്റണിയിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറയുകയുണ്ടായി.
Content Highlights: more Congress and CPM leaders will join BJP-Surendran
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..