കോഴിക്കോട്: പതിനഞ്ചാം നിയമസഭയുടെ കാലാവധി പൂർത്തിയാവാൻ ഇനി മാസങ്ങൾ മാത്രം. ഈ നിയമസഭയിൽ ജില്ലയിൽനിന്നുള്ള എം.എൽ.എ.മാരുടെ പ്രകടനം എങ്ങനെയുണ്ടായിരുന്നു. അതറിയാൻ എല്ലാവർക്കും കാണും അല്പം കൗതുകം.
ബാലുശ്ശേരി എം.എൽ.എ. സച്ചിൻദേവിനാണ് നിയമസഭാസമ്മേളനങ്ങളിൽ ഏറ്റവുംകൂടുതൽ ഹാജർ. 99.4 ശതമാനം. വടകരയിൽനിന്നുള്ള കെ.കെ. രമയ്ക്ക് 98.1 ശതമാനവും കുറ്റ്യാടിയിൽനിന്നുള്ള കെ.പി. കുഞ്ഞഹമ്മദ് കുട്ടിക്കും തിരുവമ്പാടിയിൽനിന്നുള്ള ലിന്റോ ജോസഫിനും 96.2 ശതമാനവും ഹാജരുണ്ട്. എം.കെ. മുനീർ(61.4), പി.ടി.എ. റഹീം(88.6) എന്നിവരാണ് ഹാജരിൽ പിന്നിൽ.
കെ.പി. കുഞ്ഞഹമ്മദ് കുട്ടി യാണ് ഏറ്റവുംകൂടുതൽ ചോദ്യം ചോദിച്ചത്-1080. കെ.കെ. രമ 1065 ചോദ്യങ്ങളും പി.ടി.എ. റഹീം 1003 ചോദ്യങ്ങളും ചോദിച്ചു. ചോദ്യങ്ങളിലും ഉത്തരങ്ങളിലുമാണ് ഇത് ഉൾപ്പെടുത്തിയിട്ടുള്ളത്.
ജില്ലയിൽനിന്നുള്ള രണ്ട് എം.എൽ.എ.മാർ മാത്രമാണ് സ്വകാര്യബിൽ അവതരിപ്പിച്ചത്. കെ.പി. കുഞ്ഞഹമ്മദ് കുട്ടിയും നാദാപുരം എം.എൽ.എ. ഇ.കെ. വിജയനും ഓരോ ബില്ലുകൾ അവതരിപ്പിച്ചു.
കെ.കെ. രമയാണ് നിയമസഭയിൽ കൂടുതൽ ഇടപെടലുകൾ നടത്തിയത് -173. ഇ.കെ. വിജയൻ 52, കെ.പി. കുഞ്ഞഹമ്മദ് കുട്ടി 49 എന്നിങ്ങനെ ഇടപെടലുകൾ നടത്തി.
നിയമസഭയിൽ നടക്കുന്ന നിയമനിർമാണം, ബില്ലുകൾ അവതരിപ്പിക്കൽ, ചർച്ചകൾ, സബ്മിഷൻ ഉന്നയിക്കൽ, പ്രസംഗങ്ങൾ എന്നിവയാണ് ഇടപെടലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്നും അസറ്റ് ഡിവലപ്‌മെന്റ് സ്‌കീ പോർട്ടലിൽനിന്നുമുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി സ്വതന്ത്ര വിജ്ഞാനസ്ഥാപനങ്ങളായ അത്യോതി റിസർച്ചും സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷനുമൊരുക്കിയ www.mlatrack.com വെബ്‌സൈറ്റിൽനിന്നാണ് ഈ കണക്കുകൾ.
മന്ത്രിമാർകൂടിയായ ബേപ്പൂരിൽനിന്നുള്ള പി.എ. മുഹമ്മദ് റിയാസിന്റെയും എലത്തൂരിൽനിന്നുള്ള എ.കെ. ശശീന്ദ്രന്റെയും ഒഴികെയുള്ള എം.എൽ.എ.മാരുടെ വിവരങ്ങളാണിത്. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ചീഫ് വിപ്പിന്റെയും വിവരങ്ങൾ ഇതിൽ ലഭിക്കില്ല. കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല 2025 നവംബർ 29-ന് അന്തരിച്ചതിനാൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ പൂർണമല്ല. ഓരോ എം.എൽ.എ.മാരും മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി അനുവദിച്ച തുക നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരമാണ്. ഇതിൽ ചിലത് അപ്‌ഡേഷൻ പൂർണമാവാത്തതിനാൽ മാറ്റങ്ങളുണ്ടാവാം.
Content Highlights: kozhikode mla performance niyamasabha
Published: 16 Feb 2026, 08:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented