തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാവുന്നത് ക്രിമിനൽക്കുറ്റമാണെന്ന് വിവരാവകാശ കമ്മിഷൻ. പൊതുരേഖാനിയമമനുസരിച്ച് അഞ്ചുവർഷംവരെ തടവും പതിനായിരം രൂപ മുതൽ പിഴയും ലഭിക്കാവുന്ന ശിക്ഷയാണിതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൾഹക്കീം പറഞ്ഞു.
മണിയൂർ ഗ്രാമപ്പഞ്ചായത്തിലെ ഫയൽ കാണാത്തതുമായി ബന്ധപ്പെട്ടാണ് കമ്മിഷന്റെ മുന്നറിയിപ്പ്. ഈ ഫയൽ 14 ദിവസത്തിനകം കണ്ടെത്തണമെന്നും ഉത്തരവിട്ടു. കമ്മിഷനുമുമ്പാകെ ഹാജരാവാത്ത ആറു ഉദ്യോഗസ്ഥർക്ക് സമൻസയയയ്ക്കാനും തീരുമാനിച്ചു. വയനാട് ജില്ലാ പട്ടികവർഗ വികസന ഓഫീസിലെയും കോഴിക്കോട് ജില്ലാ നോർത്ത് സോൺ വിജിലൻസിലെയും രണ്ടുപേർക്കും എരവന്നൂർ എ.യു.പി. സ്കൂൾ പ്രഥമാധ്യാപകൻ, പാലക്കാട് ഷോളയാർ പോലീസ് എസ്.എച്ച്.ഒ. എന്നിവർക്കുമാണ് സമൻസയച്ചത്.
വിചാരണയ്ക്ക് ഉദ്യോഗസ്ഥർ നേരിട്ടെത്തമെന്നും പകരക്കാർ പോരെന്നും കമ്മിഷൻ വ്യക്തമാക്കി. നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽനിന്ന് വിവരം നൽകിയില്ലെന്ന പരാതിയും പരിഗണിച്ചു.
Content Highlights: Missing files in government offices is a criminal offense rti commission
Published: 25 Nov 2024, 06:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented