കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിക്കാന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്വകാര്യ വാഹനം ഉപയോഗിച്ച നടപടിക്കെതിരെ കടുത്ത വിമർശനം. കോഴിക്കോട് വെസ്റ്റ് ഹില്‍ വിക്രം മൈതാനിയില്‍ നടന്ന ചടങ്ങില്‍ സ്വകാര്യ വ്യക്തിയുടെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്.

To advertise here,

അഭിവാദ്യം സ്വീകരിക്കാന്‍ പൊലീസ് വാഹനം ഉപയോഗിക്കണം എന്നിരിക്കെ ഒരു സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. തുറന്ന വാഹനം പോലീസില്‍ ഇല്ലാത്തതിനാലാണ് ഈ വാഹനം ഉപയോഗിക്കേണ്ടിവന്നത് എന്നാണ് പോലീസിന്റെ വിശദീകരണം.